കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിലെ കൊളച്ചേരി പഞ്ചായത്തിലെ പൊതുശ്മശാനം പ്രവർത്തന രഹിതമായിട്ട് ദിവസങ്ങളോളമായി. ശ്മശാനത്തിലെ ബർണർ തകരാറാണെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ പഞ്ചായത്ത് പരിധിയിലുള്ളവർ മൃതദേഹ സംസ്കാരത്തിനായി പയ്യാമ്പലത്തെയോ മറ്റ് ശ്മശാനങ്ങളോ ആശ്രയിക്കേണ്ട അവസ്ഥയിലാണുള്ളത്. ഇത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കുകയാണ്.
ശ്മശാനത്തിന്റെ തകരാർ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് BJP കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഉടൻ പരിഹാരം കാണാമെന്ന് അറിയിച്ചെങ്കിലും നിലവിൽ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഇനിയും നടപടി വൈകുകയാണെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അറിയിച്ചു.