മയ്യിൽ : കഴിഞ്ഞ ദിവസം അന്തരിച്ച ബി ജെ പി നേതാവ് എം.കെ പുരുഷോത്തമൻ മാസ്റ്ററുടെ വിയോഗത്തിൽ ബി ജെ പി മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. പാവന്നൂർ ALP സ്കൂൾ മുൻ ഹെഡ്മാസ്റ്ററും ബി.ജെ.പി തളിപ്പറമ്പ നിയോജക മണ്ഡലം മുൻ ഉപാധ്യക്ഷനുമായിരുന്നു പുരുഷോത്തമൻ മാസ്റ്റർ എട്ടേയാർ ടൗണിൽ നടന്ന അനുശോചന യോഗത്തിൽ ബി ജെ പി മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബി ജെ പി കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എ.പി ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
സിപിഎം കുറ്റ്യാട്ടൂർ ലോക്കൽ സെക്രട്ടറി സി.വി ശശീന്ദ്രൻ, കോൺഗ്രസ് കൊളച്ചരി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ.പി ശശിധരൻ, സി പി ഐ നേതാവ് ഉത്തമൻ വേലിക്കാത്ത്, മുസ്ലിം ലീഗ് മയ്യിൽ പഞ്ചായത്ത് ട്രഷറർ കെ.അബ്ദുളള, മയ്യിൽ പഞ്ചായത്ത് മെമ്പർ സത്യഭാമ, ചെങ്കൽ യൂനിയനുവേണ്ടി കെ.പി അസീസ് പെൻഷനേഴ്സ് സംഘിനു വേണ്ടി കെ.എൻ വികാസ് ബാബു, ബിജെപി കണ്ണൂർ നോർത്ത് ജില്ലാ ഉപാധ്യക്ഷ കേണൽ സാവിത്രി കേശവൻ എന്നിവർ സംസാരിച്ചു. കെ.കെ നാരായണൻ സ്വാഗതവും ബിജെപി മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് നന്ദിയും പറഞ്ഞു.
.