ചടയൻ ഗോവിന്ദന് ജന്മനാടിന്റെ സ്മരണാഞ്ജലി

 


കമ്പിൽ:-കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയുമാരുന്ന ചടയൻ ഗോവിന്ദന് ജന്മനാടിൻറെ സ്മരണാഞ്ജലി. സാധാരണക്കാരനായി ജനിച്ച് ലളിതജീവിതം നയിച്ച് കമ്മ്യുണിസ്റ്റുകാരൻ എങ്ങനെയാകണമെന്ന് കാണിച്ചുതന്ന ജീവിതമാണ് ചടയന്റെത്. കേരളത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെ വളർത്തിയെടുക്കുന്നതിലും ചടയൻറെ പ്രവർത്തനങ്ങൾ വളരെവലുതായിരുന്നു. സഖാവിന്റെ സ്മരണപുതുക്കി ജന്മനാട് അനുസ്മരണ സമ്മേളനം നടത്തി. 

കമ്പിൽ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ എൻ അശോകൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി ഹരികൃഷ്ണൻ, എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി പവിത്രൻ സ്വാഗതം പറഞ്ഞു.



Previous Post Next Post