വള്ളിയോട്ട് ജയകേരള വായനശാല നാട്ടുപൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു
മയ്യിൽ :- വള്ളിയോട്ട് ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ പൂപ്പൊലിഓണാഘോഷം 2025 ൻ്റെ ഭാഗമായി പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുപൂക്കളുടെ പ്രദർശനവും മത്സരവും നടത്തി. തുമ്പ,മുക്കുറ്റി, നന്ത്യാർവട്ടം, വെള്ളില, കാക്കപ്പൂവ് തുടങ്ങി 60 ഓളം പൂക്കൾ പ്രദർശിപ്പിച്ചു. 'എത്ര പൂവിൻപേരെഴുതാം' മത്സരത്തിൽ 23 കുട്ടികൾ പങ്കെടുത്തു.