മംഗളൂരു :- വ്യാജ ആധാർ കാർഡുകൾ നിർമിച്ച് സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന കേസിൽ മുൽകി സ്വദേശി അബ്‌ദുൽ റഹ്മാൻ (46), കൊടിയാൽ ബെയൽ സ്വദേശി നിഷാന്ത് (38) എന്നിവരെ ഉർവ പോലീസ് അറസ്റ്റ് ചെയ്തു. ഉർവ ടൗണിനു സമീപത്തുള്ള കെട്ടിടത്തിൽ വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് കഴിഞ്ഞദിവസം രാത്രിയിലാണ് അബ്ദുൽ റഹ്‌മാൻ പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്ത പോലീസ് നിഷാന്തിന്റെ ഓൺലൈൻ സ്‌റ്റോർ പരിശോധിക്കുകയും വ്യാജ ആധാർ കാർഡുകൾ കണ്ടെത്തുകയുമായിരുന്നു. കംപ്യൂട്ടറും മറ്റു തെളിവുകളും പൊലീസ് പിടിച്ചെടുത്തു. ഇരുവരുടെയും ഫോൺ പരിശോധിച്ച പോലീസ് ഒട്ടേറെ ആധാർ കാർഡ് വിവരങ്ങൾ പങ്കുവച്ചതായും കണ്ടെത്തി. ക്രിമിനൽ കുറ്റങ്ങളിൽ പിടിക്കപ്പെടുന്നവർക്ക് ഉൾപ്പെടെ കോടതി, പൊലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ നൽകാനായും മറ്റും ഇവർ ആധാർ കാർഡ് നിർമിച്ചുനൽകിയതായാണ് വിവരം.