മയ്യിൽ :- രാജ്യത്തെ പൗരന്മാരുടെ സമ്മതിദാന അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടിയുടെ നേതൃത്വം നൽകി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ മജീദ് കാരക്കണ്ടം, നാസർ കൊറളായി, ജനറൽ സെക്രട്ടറി ജിനേഷ് ചാപ്പാടി, ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, പ്രവാസി കോൺഗ്രസ് നേതാവ് മുഹമ്മദ് കുഞ്ഞി കോറളായി, വാർഡ് പ്രസിഡന്റുമാരായ അഷറഫ് തൈലവളപ്പ്, ടി.എം ഇബ്രാഹിം, താജു മാസ്റ്റർ കെപി, കെ.കെ അബ്ദുള്ള, റഫീഖ് മയ്യിൽ, പ്രേമരാജൻ പുത്തലത്ത്, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിതിൻ വേളം, അബ്ദുൽ ബാരി തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു.