ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു


മയ്യിൽ :- തലശ്ശേരിയിലെ ഒ.വി റോഡ് ഉൾപ്പെടെ നിരവധി നിർമാണ പ്രവൃത്തികൾ നടപ്പാക്കിയ വി.പി ശങ്കരൻ നമ്പ്യാരുടെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചു. വി.പി ശങ്കരൻ നമ്പ്യാരുടെ വേർപാടിന്റെ അൻപതാമാണ്ടിൽ പിൻമുറക്കാർ ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ച് സാമൂഹികസേവനം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിലും പ്രവർത്തനം വിപുലപ്പെടുത്തുകയാണ്.

മകനും സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടറുമായ കെ.സി സോമൻ നമ്പ്യാർ ചെയർമാനുമായ കമ്മിറ്റിയാണ് ട്രസ്റ്റ് നിയന്ത്രിക്കുന്നത്. ട്രസ്റ്റിന്റെ ഔദ്യോഗിക പ്രവർത്തനോദ്ഘാടനം കെ.രാധാകൃഷ്ണൻ എംപി മുല്ലക്കൊടിയിൽ തയ്യാറാക്കിയ വേദിയിൽ നിർവഹിച്ചു. കെ.സി ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഞ്ച് കുടുംബങ്ങൾക്കുള്ള സാമ്പത്തികസഹായ വിതരണം മുൻ മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. പ്രദേശത്തെ 1500 കുടുംബങ്ങളിലേക്ക് ഓണത്തിനായുള്ള പച്ചക്കറിക്കിറ്റ് വിതരണവും നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി, മാതൃഭൂമി റീജണൽ മാനേജർ ജഗദീഷ് ജി, കെടിഡിസി ഡയറക്ടർ യു.ബാബു ഗോപിനാഥ്, എൻ.ചന്ദ്രൻ, ടി.കെ ഗോവിന്ദൻ, പി.വി ഭവദാസൻ നമ്പൂതിരി, എം.പി ഉദയഭാനു, കൊയ്യം ജനാർദനൻ, പ്രൊഫ. ഇ.കുഞ്ഞിരാമൻ, പി.എം പ്രേംകുമാർ, എം.വി അജിത, എൻ.അനിൽകുമാർ, ടി.വി അസൈനാർ, രവി മാണിക്കോത്ത്, എം.അസൈനാർ, കെ.സി രാജൻ, കെ.സി മഹേശൻ, പി.കെ വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

Previous Post Next Post