മയ്യിൽ :- ദീർഘ കാലം മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച അധ്യാപക ദമ്പതികളായ വി.പ്രഭാകരൻ മാസ്റ്ററേയും ഇ.കെ ഭാരതി ടീച്ചറേയും ദേശീയ അധ്യാപകദിനത്തിൽ മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ചും സ്നേഹോപഹാരം നൽകിയും ആദരിച്ചു.
മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് പി.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലയൺ പി.കെ നാരായണൻ, എ.കെ രാജ് മോഹൻ, സുഭാഷ് കെ.വി, ഗോപിനാഥൻ എ,സി, കെ പ്രേമരാജൻ, ബാബു പണ്ണേരി, രാജീവ് മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.