കോവൂർ വിജ്ഞാന കൗമുദി വായനശാല & ഗ്രന്ഥാലയം, വിജ്ഞാന കൗമുദി സ്പോർട്സ് ക്ലബ്ബ്, ബാലസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കോവൂർ വിജ്ഞാന കൗമുദി വായനശാല ആന്റ് ഗ്രന്ഥാലയം, വിജ്ഞാന കൗമുദി സ്പോർട്സ് ക്ലബ്ബ്, ബാലസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണോത്സവം സംഘടിപ്പിച്ചു. ഓണോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം വി.പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡണ്ട് സുരേന്ദ്രൻ.യു അധ്യക്ഷത വഹിച്ചു. 

അൻപത് വർഷത്തിലേറെയായി ഗ്രന്ഥശാലാ പ്രവർത്തനം നടത്തുന്ന മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകൻ കെ.എം കരുണാകരനെ ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ കെ.എം കരുണാകരൻ വിതരണം ചെയ്തു. ദീപേഷ്.കെ, ശശി എ.പി, സന്തോഷ്.പി, സജിൽ സി.കെ എന്നിവർ സംസാരിച്ചു. തുടർന്ന് നൃത്തസന്ധ്യ അരങ്ങേറി.




Previous Post Next Post