പഴശ്ശി കുമാരനാശാൻ വായനശാല & ഗ്രന്ഥാലയം ഓണം - വാർഷികാഘോഷം സംഘടിപ്പിച്ചു


മയ്യിൽ :- പഴശ്ശി കുമാരനാശാൻ ഗ്രന്ഥാലയം & വായനശാല വാർഷികാഘോഷവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. കായികമത്സരങ്ങൾ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജി പി.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. സജേഷ് എം.കെ, രുഗിത പി.പി, രുഗിത്ത് പി.പി എന്നിവർ സംസാരിച്ചു.

ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ടി.സി ഹരിദാസിന്റെ അധ്യക്ഷതയിൽ വി.പി ബാബുരാജ്, പി.വി ലക്ഷ്മണൻ മാസ്റ്റർ, വി.പി നാരായണൻ മാസ്റ്റർ, എ.കെ ബാലൻ നമ്പ്യാർ, ഉമേശൻ ഇ.കെ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.വി ഷാജി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു.




Previous Post Next Post