പറശ്ശിനിക്കടവ് :- മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ (18) ആണ് ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ പുഴയിൽ വീണ് കാണാതായത്.
ഉടൻ തന്നെ ഫയർ ഫോഴ്സ് സിവിൽ ഡിഫൻസും ആപത് മിത്ര അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിന് ഒടുവിൽ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തുകയായിരുന്നു.