കണ്ണൂർ :- സുന്നി മാനേജ്മെന്റ് അസോസിയേഷൻ (SMA ) മദ്റസ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കുന്ന യൂണിഫോമിന്റെ ജില്ലാതല ഉദ്ഘാടനം നൂഞ്ഞേരി മർകസുൽ ഹുദയിൽ നടന്നു.
എസ്.എം.എ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ കെ.അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുൽ റഹ്‌മാൻ മാസ്റ്റർ, നസീർ സഅദി കയ്യങ്കോട് എന്നിവർ പങ്കെടുത്തു.