നാറാത്ത് :- 'വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക' എന്ന പ്രമേയത്തിലുള്ള നാറാത്ത് പഞ്ചായത്ത് പദയാത്രയുടെ സമാപന യോഗം കമ്പിൽ ടൗണിൽ നടന്നു. SDPI ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി. ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയമായി ശക്തരാവുക എന്നതാണ് വരും തലമുറക്കായി നമുക്ക് നീക്കി വെക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും കഴിഞ്ഞ 79 വർഷമായി മതേതര കക്ഷിക്കൾക്ക് നിർബാധം വോട്ട് നൽകി രാഷ്ട്രീയമായി സ്വയം സംഘടിക്കാത്തത്തിന്റെ അനന്തര ഫലമാണ് രാജ്യം ഇന്ന് അനുഭവിക്കുന്നതെന്നും ന്യൂനപക്ഷവും ദലിതരും ഉൾപ്പെടെയുള്ള ജന വിഭാഗം സ്വയം സംഘടിച്ച് ശക്തരാവാൻ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴീക്കോട് മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ് ജാഥാ ക്യാപ്റ്റനും എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റുമായ മൂസാൻ കമ്പിലിന് പതാക കൈമാറി പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം മഷുദ് കണ്ണാടിപ്പറമ്പ്, എസ് ഡി പി ഐ നാറാത്ത് പഞ്ചായത്ത് സെക്രട്ടറി ഷമീർ നാറാത്ത് സംസാരിച്ചു, ജോയിൻ്റ് സെക്രട്ടറി ജവാദ് കണ്ണാടിപ്പറമ്പ്, അമീർ കണ്ണാടിപ്പറമ്പ്, കമ്പിൽ ബ്രാഞ്ച് പ്രസിഡന്റ് മുനീർ കമ്പിൽ, സെക്രട്ടറി കമറുദ്ദീൻ കമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
