അഴീക്കോട് :- 'ഗസ മുതൽ ഖത്തർ വരെ' ഇസ്രയേല്‍ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപട്ടണം മന്നയിൽ നിന്നും ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
'രക്ത കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ നിലയ്ക്കു നിര്‍ത്താനും സമാധാനപൂര്‍ണമായ ലോകക്രമം സൃഷ്ടിക്കാനും രാജ്യാന്തര ഭരണകൂടങ്ങളും സമൂഹങ്ങളും തയ്യാറാവണമെന്നും മനുഷ്യസ്നേഹികളായ മുഴുവൻ ജനങ്ങളും ഇസ്രായേലിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഒപ്പം നിൽക്കണ'മെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡൻ്റ് അബ്ദുള്ള നാറാത്ത് പറഞ്ഞു.
മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്, വൈസ് പ്രസിഡണ്ട് റഹീം പെയ്ത്തുംകടവ്, വളപട്ടണം പഞ്ചായത്ത് പ്രസിഡൻ്റ് സിദ്ദീഖ് അക്ബർ എന്നിവർ എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷർ ഇസ്മായിൽ പുതുപ്പാറ, ജോയിൻ്റ് സെക്രട്ടറി അൻവർ മങ്കടവ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാഫി പി.സി,അബ്ദുല്ല മന്ന, നൗഫൽ കപ്പക്കടവ് എന്നിവർ നേതൃത്വം നൽകി.