പറശ്ശിനിക്കടവിൽ വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം 13 ന് മന്ത്രി ഗണേഷ് കുമാർ നിർവഹിക്കും

 


കണ്ണൂർ:-പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ വിപുലീകരണം, പറശ്ശിനി പുഴയുടെ തീര സംരക്ഷണം, പറശ്ശിനി ബസ് സ്റ്റാൻ്റ് മുതൽ പാലം വരെ സൗന്ദര്യവത്ക്കരണം എന്നീ വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും പുതിയ രണ്ട് ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും ഒക്ടോബർ 13 ന് രാവിലെ 10 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ബി ഗണേഷ് കുമാർ നിർവഹിക്കും. എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും.

പരിപാടിയുടെ ഭാഗമായിആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ്റെ അധ്യക്ഷതയിൽ പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായും കെ.പി ശിവദാസൻ ജനറൽ കൺവീനറായും 

 70 അംഗ സംഘാടക സമിതി രൂപീകരിച്ചു. പരിപാടികൾ വിജയിപ്പിക്കാൻ പൊതുജനങ്ങളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സഹകരണം യോഗം അഭ്യർത്ഥിച്ചു. ആന്തൂർ മുനിസിപ്പാലിറ്റി വികസന സമിതി സ്ഥിരം സമിതി അധ്യക്ഷൻ കെ.വി പ്രേമജൻ മാസ്റ്റർ, കൗൺസിലർ കെ.വി ജയശ്രീ, മുജീബ് റഹ്മാൻ, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എം ഹസൈനാർ, സ്റ്റേഷൻ മാസ്റ്റർ കെ.വി സുരേഷ്, വിവിധ സംഘടനാ പ്രതിനിധികളായ കെ.പി ശിവദാസൻ, കെ.വി കുഞ്ഞിരാമൻ, കെ രവീന്ദ്രൻ, കെ.പി ഷിന, വി പ്രണവ്, സി മുകുന്ദൻ, ബൈജു ലാൽ, വി.വി രാജേഷ് എന്നിവർ സംസാരിച്ചു.

Previous Post Next Post