വേളം നാടകോത്സവം നവംബർ 2 മുതൽ 6 വരെ ; പാസ് വിതരണം ആരംഭിച്ചു



മയ്യിൽ :- വേളം വായനശാലയുടെ നേതൃത്വത്തിൽ നവംബർ 2 മുതൽ 6 വരെ നടക്കുന്ന വേളം ഒ.മാധവൻ സ്മാരക നാടകോത്സവത്തിന്റെ പാസ് വിതരണം തുടങ്ങി. ഹാൻ വീവ് ചെയർമാൻ ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. 

നാടകോത്സവ സംഘാടക സമിതി ചെയർമാൻ കെ.മനോഹരൻ അധ്യക്ഷനായി. ഡോ. എസ്.പി ജുനൈദ്, കെ.എം ശ്രീനിവാസൻ, കെ.പി സുരേന്ദ്രൻ, രാജേഷ്.കെ ഡ്രോൺ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.പി രാധാകൃഷ്ണൻ സ്വാഗതവും വായനശാല പ്രസിഡൻ്റ് യു.ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

Previous Post Next Post