ആരാധകർക്ക് നിരാശ ; മെസ്സിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ല


കൊച്ചി :- അർജൻ്റീന ടീം നവംബറിൽ കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. മത്സരത്തിൻ്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപ്പറേഷൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചയ്ക്കു ശേഷം ധാരണയായതായാണ് വിശദീകരണം. അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നാണ് പറയുന്നത്. നവംബർ 17-ന് കൊച്ചിയിൽ അർജൻ്റീന ടീം കളിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.    


Previous Post Next Post