മോട്ടോർ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 8, 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഒഴികെയുള്ളവർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.

അപേക്ഷ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസിൽ നിന്നും, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kmtwwfb.org യിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ നവംബർ ഒന്ന് മുതൽ നവംബർ 30 വരെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം.


Previous Post Next Post