കൊങ്കൺ ട്രെയിൻ സമയങ്ങളിൽ മാറ്റം ; മണിക്കൂറുകളുടെ മാറ്റം ഒക്ടോബർ 21 മുതൽ, വേഗത കൂടും


കണ്ണൂർ :- കൊങ്കൺപാതയിലൂടെയുള്ള 38 ജോഡി വണ്ടികളുടെ സമയം 21 മുതൽ മാറും. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെയുള്ള മൺസൂൺ ടൈം ടേബിൾ അവസാനിക്കുന്നതോടെയാണിത്. മംഗള, നേത്രാവതി, മത്സ്യഗന്ധ എന്നിവയുടേതടക്കം സമയത്തിൽ മണിക്കൂറുകളുടെ മാറ്റം വരും. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് സാധാരണ മൺസൂൺ ടൈംടേബിൾ. ഇത്തവണ ഇത് ചുരുക്കുകയായിരുന്നു.

കൊങ്കൺപാതയിൽ തീവണ്ടികളുടെ വേഗം ഇനി കൂടും. ഒക്ടോബർ 21 മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററിലോടും. കൊങ്കൺപാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മൺസൂൺകാലത്തെ വേഗക്രമീകരണം.. എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി പുറപ്പെടും. എറണാകുളം: ഉച്ചക്ക് 1.25-ന് പുറപ്പെടും (നിലവിൽ രാവിലെ 10.30).

നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരു മണിക്കൂർ നേരത്തേ. രാത്രി 10.35-ന് മംഗളൂരു, ഷൊർണൂർ- പുലർച്ചെ 4.10, എറണാകുളം 7.30 (നിലവിൽ മംഗ ളൂരു-രാത്രി 11.40, ഷൊർണൂർ-പുലർച്ചെ 5.30, എറണാകുളം-8.00).

തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്സ്‌‌പ്രസ്‌ (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. പിന്നീട് ഓരോ സ്റ്റേഷനിലും വൈകും. എറ ണാകുളം ജങ്ഷൻ ഉച്ചക്ക് 1.45, ഷൊർണൂർ-വൈകീട്ട് 4.20, കോഴിക്കോട്-വൈകീട്ട് ആറ്, കണ്ണൂർ- 7.32 (നിലവിൽ എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.10, ഷൊർണൂർ- വൈകീട്ട് 3.40, കോഴിക്കോട്-വൈകീട്ട് 5.07, കണ്ണൂർ- 6.37). 

ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ നേരത്തെ എത്തും. മംഗളൂരു -പുലർച്ചെ 4.20, കണ്ണൂർ- 6.32, കോഴിക്കോട് 8.07, ഷൊർണൂർ 10.15, എറണാകുളം-12.25, തിരുവനന്തപുരം വൈകീട്ട് 6.05 (നിലവിൽ മംഗളൂരു-പുലർച്ചെ 5.45, കണ്ണൂർ- 8.07, കോഴിക്കോട് 9.42, ഷൊർണൂർ 12.00, എറണാകുളം-2.15, തിരുവനന്തപുരം-രാത്രി 7.35)

.മംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും (നിലവിൽ 12.45.). തിരിച്ചുവരുന്ന വണ്ടി (12619) വൈകീട്ട് 3.20-ന് പുറപ്പെടും. രാവിലെ 7.40-ന് മംഗളൂരു (നിലവിൽ 10.20).

Previous Post Next Post