തിരുവനന്തപുരം :- പാമ്പുകടിയേറ്റുള്ള വിഷബാധ നോട്ടിഫൈഡ് രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. പാമ്പുവിഷം ബാധിച്ചുള്ള മരണം കുറയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച ദേശീയ പദ്ധതിയുടെ ആനുകൂല്യങ്ങൾ സംസ്ഥാനത്തിന് ഇതോടെ ലഭ്യമാകും. ഹൈക്കോടതി നിർദേശമനുസരിച്ചാണ് നടപടി.
പാമ്പുകടിയേറ്റു മരിച്ചാൽ 4 ലക്ഷം രൂപയാണ് സർക്കാർ നഷ്ടപരിഹാരം നൽകുക. രോഗമായി പ്രഖ്യാപിച്ചാലും നഷ്ടപരിഹാരം തുടരും. നോട്ടി ഫൈഡ് ഡിസീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശുപത്രികളിൽ ആന്റിവെനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കടിയേറ്റവരെ തിരിച്ചയയ്ക്കാൻ കഴിയില്ല. പാമ്പുവിഷത്തിൻ്റെ ചികിത്സാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കേണ്ടിയും വരും