ബെവ്കോ കുപ്പി തിരിച്ചെടുക്കൽ ; ജില്ലയിൽ നിന്ന് നീക്കിയത് 2,21,241 കുപ്പികൾ


കണ്ണൂർ :- ബവ്കോയുടെ ഔട്ട്ലെറ്റുകളിൽ നിന്നു പ്ലാസ്‌റ്റിക് കുപ്പികൾ ശേഖരിക്കാൻ തുടങ്ങിയതോടെ, ജില്ലയിൽ നിന്ന് ഇതിനകം നീക്കിയത് രണ്ടേ കാൽ ലക്ഷത്തോളം കുപ്പികൾ. മദ്യത്തിൻ്റെ ഒഴിഞ്ഞ പ്ലാസ്‌റ്റിക് കുപ്പികൾ സെപ്റ്റംബർ 10 മുതലാണു ബവ്കോ ഉപഭോക്താക്കളിൽ നിന്നു തിരികെയെടുക്കാൻ തുടങ്ങിയത്. ജില്ലയിൽ പദ്ധതി ആരംഭിച്ചത് 15ന് ആണ്. 20 രൂപ നിക്ഷേപം വാങ്ങി പിന്നീടു കുപ്പി തിരിച്ചെത്തിക്കുമ്പോൾ തുക തിരികെ നൽകുന്ന പദ്ധതി പ്രകാരം ലഭിച്ച കുപ്പികളാണിത്. 

ഈ മാസം 3 വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ 10 ഔപ്ലെറ്റുകളിൽ നിന്നായി 2,21,241 ബോട്ടിലുകളാണു തിരികെയെടുത്തത്. ശേഖരിച്ച പ്ലാസ്‌റ്റിക് കുപ്പികൾക്ക് 5608 കിലോ തൂക്കമുണ്ട്. ജില്ലയിലെ ഔട്ലെറ്റുകളായ ചിറക്കുനി, കൂത്തുപറമ്പ്, കേളകം, ചക്കരക്കൽ, പയ്യന്നൂർ, പാണപ്പുഴ, പാടിക്കുന്ന്, പാറക്കണ്ടി, താഴെചൊവ്വ- കിഴുത്തള്ളി, താണ എന്നിവിടങ്ങളിൽ നിന്നാണു പ്ലാസ്‌റ്റിക് കുപ്പികൾ ശേഖരിക്കുന്നത്. ദിവസേന കുപ്പി ശേഖരണമുണ്ട്. ഇതിനായി കുടുംബശ്രീ മുഖേന ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

Previous Post Next Post