മട്ടന്നൂർ വിമാനത്താവളത്തിൽ നിന്നുള്ള വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു


മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ആഭ്യന്തരറൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂട്ടി. ആഴ്ച്‌ചയിൽ 4 ദിവസം നടത്തിയിരുന്ന കണ്ണൂർ-ബെംഗളൂരു സർവീസ് പ്രതിദിന സർവീസായി ഉയർത്തി. ആഴ്‌ചയിൽ 2 ദിവസം നടത്തിയിരുന്ന കണ്ണൂർ-തിരുവനന്തപുരം സർവീസ് 5 ദിവസമായും ഉയർത്തി. രാജ്യാന്തര സെക്ടറിൽ ആഴ്‌ചയിൽ 42 സർവീസുകൾ വെട്ടിച്ചുരുക്കി. പ്രതിമാസം 168 സർവീസ് രാജ്യാന്തര റൂട്ടിൽ കുറയും.

എയർ ഇന്ത്യ എക്സ്പ്രസിനു കണ്ണൂരിൽ നിന്ന് ഇനി കുവൈത്ത്, ബഹ്റൈൻ, ജിദ്ദ, ദമാം റൂട്ടുകളിലേക്കു നേരിട്ടുള്ള ഫ്ലൈറ്റുകൾ ഉണ്ടാകില്ല. സമ്മർ ഷെഡ്യൂളിൽ ഉണ്ടായിരുന്ന കുവൈത്ത് (ആഴ്ചയിൽ 2), ബഹ്റൈൻ (ആഴ്ച‌യിൽ 2), ജിദ്ദ (ആഴ്‌ചയിൽ 2), ദമാം (ആഴ്‌ചയിൽ 3). ഇവ പൂർണമായി നിർത്തി. ഷാർജ റൂട്ടിൽ ആഴ്ചയിൽ 12 ഫ്ലൈറ്റുകൾ 7 ആക്കി കുറച്ചു. മസ്കത്ത് റൂട്ടിൽ ആഴ്ച‌യിൽ 7 ഫ്ലൈറ്റുകൾ 4 ആക്കി കുറച്ചു. ദുബായ്, റാസൽ ഖൈമ റൂട്ടിൽ ആഴ്ചയിൽ ഓരോ ഫ്ലൈറ്റുകൾ വീതം കുറച്ചു. പ്രതിമാസം 384 സർവീസ് നടത്തിയിരുന്ന എയർഇന്ത്യ എക്‌സ്പ്രസ് 216 സർവീസായി കുറയും.

ഇൻഡിഗോ കണ്ണൂർ - മുംബൈ, കണ്ണൂർ - ഡൽഹി റൂട്ടുകളിൽ സർവീസ് പ്രതിദിന സർവീസായി ഉയർത്തി. ഇതിനുപുറമേ ഇൻഡിഗോ കണ്ണൂർ - ബെംഗളുരു റൂട്ടിൽ 2 പ്രതിദിന സർവീസും ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം (കൊച്ചി വഴി) റൂട്ടിലും പ്രതിദിന സർവീസ് നടത്തും. രാജ്യാന്തര റൂട്ടിൽ ആഴ്‌ചയിൽ 6 ദിവസം കണ്ണൂർ-ദോഹ, ആഴ്ചയിൽ 5 ദിവസം കണ്ണൂർ-അബുദാബി, കണ്ണൂർ-ഫുജൈറ റൂട്ടിൽ പ്രതിദിന സർവീസും വിന്റർ ഷെഡ്യൂളിൽ ഇൻഡിഗോ നടത്തും. ഈ മാസം 26 മുതൽ 2026 മാർച്ച് 26 വരെയാണ് വിന്റർ ഷെഡ്യൂൾ.

Previous Post Next Post