റേഷൻ കടകൾ ഇനി രാവിലെ തുറക്കുക 9 മണിക്ക് ; പ്രവൃത്തിസമയം ഒരു മണിക്കൂർ കുറച്ചു


കണ്ണൂർ :- സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവൃത്തിസമയം ഒരു മണിക്കൂർ കുറച്ച് പൊതുവിതരണവകുപ്പ് ഉത്തരവിറക്കി. റേഷൻകടകൾ ഇനിമുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാവും തുറക്കുക. രാവിലെ ഒൻപതുമുതൽ 12 വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമാണ് പ്രവർത്തിക്കുക. മൂന്നു മാസം മുമ്പ് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ സമയമാറ്റം സംബന്ധിച്ച് നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷൻ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്കടക്കം റേഷൻ സാധനങ്ങൾ തൊഴിൽ നഷ്ടം കൂടാതെ വാങ്ങാനാവുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ സമയം നിശ്ചയിച്ചത്.

Previous Post Next Post