മയ്യിൽ:-മയ്യിൽ ഇടൂഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രധാന പാതയിലെ ഡിവൈഡറിൽ ചരക്ക് ലോറി ഇടിച്ചു കയറി. രാത്രി എട്ടോടെയാണ് അപകടം.ചാലോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് നാട്ടുകാരും വ്യാപാരികളും ചേർന്ന് ലോറി ഡിവൈഡറിൽ നിന്നും മാറ്റി ഗതാഗത തടസ്സം പരിഹരിച്ചു. സംഭവത്തിൽ ആളപായമില്ല.
ഡിവൈഡറിൽ സൂചന ബോർഡുകൾ സ്ഥാപിക്കാനും ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കുവാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
