കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നവംബർ 1ന് ശനിയാഴ്ച 2 30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിക്കാൻ ചെയർമാൻ കെ എം ശിവദാസന്റെ അധ്യക്ഷതയിൽ ചേർന്ന കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി തീരുമാനിച്ചു. യോഗം മുസ് ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ ടി പി സുമേഷ്, എൻ വി പ്രേമാനന്ദൻ, കെ. ബാലസുബ്രഹ്മണ്യൻ,എം. അനന്തൻ മാസ്റ്റർ, കെ പി അബ്ദുൽ സലാം, പി പി സി മുഹമ്മദ് കുഞ്ഞി, ദാമോദരൻ കൊയിലേരിയൻ, കെ പി കമാൽ, എം കെ സുകുമാരൻ, കെ ഷാഹുൽ ഹമീദ്, മുനീർ മേനോത്ത്, കെ പി മുസ്തഫ, എ പി അമീർ, കെ വി പ്രഭാകരൻ സംസാരിച്ചു
