മുൻവിരോധത്തിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനു കുത്തേറ്റു ; നാറാത്ത് സ്വദേശിയായ സുഹൃത്തിന് നേരെയും അക്രമം


വളപട്ടണം :- മുൻവിരോധത്തിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനു കുത്തേറ്റു. ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകും വഴി കാറിടിച്ച് കൊലപ്പെടുത്താനും ശ്രമം. ഇന്നലെ രാത്രി 10.30 മണിയോടെ കാട്ടാമ്പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. കുറുമാത്തൂർ കൊയ്യം ഗവ. ഹൈസ്കൂളിന് സമീപത്തെ അഷറഫിനാണ് കുത്തേറ്റത്. സുഹൃത്തായ നാറാത്ത് സ്വദേശിയെ ആക്രമിക്കുകയും ചെയ്തു. 

വാക്കുതർക്കത്തിനിടെ രണ്ടുപേർ ചേർന്നായിരുന്നു ആക്രമം നടത്തിയത്. കഴുത്തിന് കുത്തേറ്റ അഷറഫിനെ ബൈക്കിൽ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി ആക്രമിച്ച പ്രതികൾ കാർ ഇടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് കുത്തേറ്റ അഷറഫിനെ ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post