6 ലക്ഷം തൊഴിലാളികൾക്ക് പകരം റോബോട്ടുകളെ ജോലികൾക്ക് വിന്യസിക്കാനൊരുങ്ങി ആമസോൺ ; റിപ്പോർട്ടുകൾ ഞെട്ടിക്കുന്നത്


കാലിഫോർണിയ :- അമേരിക്കൻ ടെക് ഭീമനായ ആമസോൺ 2030-ഓടെ ആറ് ലക്ഷം തൊഴിലാളികൾക്ക് പകരം റോബോട്ടുകളെ ജോലികൾക്ക് വിന്യസിക്കുമെന്ന് റിപ്പോർട്ട്. ആമസോണിന്റെറെ ഓപ്പറേഷനുകളിൽ ഓട്ടോമേഷൻ വർധിപ്പിക്കാനും റോബോട്ടുകളെ ഉപയോഗിക്കുന്നത് കൂട്ടാനുമാണ് കമ്പനി പദ്ധതിയിടുന്നതെന്നും ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ആമസോണിൽ നിന്ന് ലീക്കായ വിവരങ്ങൾ പരിശോധിച്ചാണ് ആമസോണിൻന്റെ ഈ റിപ്പോർട്ട്. യുഎസിലെ ആമസോൺ സംരംഭങ്ങളിലാവും ഓട്ടോമേഷൻ കൊണ്ട് ഈ വലിയ തൊഴിൽ മാറ്റം സംഭവിക്കുക.

2027 ആകുമ്പോഴേക്കും നിയമിക്കേണ്ട 160,000 യുഎസ് ജീവനക്കാരെ ഒഴിവാക്കുന്ന തരത്തിൽ കമ്പനിയുടെ 75 ശതമാനം പ്രവർത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആമസോണിന്റെ റോബോട്ടിക്സ് ടീം പ്രവർത്തിക്കുന്നതായി ആന്തരിക രേഖകൾ ഉദ്ദരിച്ച് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. 2025നും 2027നും ഇടയിൽ രണ്ട് വർഷം കൊണ്ട് ഏതാണ്ട് 12.6 ബില്യൺ ഡോളറിന്റെ ലാഭമാണ് ഈ ഓട്ടോമേഷൻ ആമസോണിന് നൽകുക. 

എഐ, ഓട്ടോമേഷൻ എന്നീ വാക്കുകൾക്ക് പകരം 'അഡ്വാൻസ്‌ഡ് ടെക്നോളജി', 'കോബോട്ട്' എന്നീ പദങ്ങളാണ് റോബോട്ടിക‌് വിന്യാസത്തെ വിശേഷിപ്പിക്കാൻ ആമസോൺ ഉപയോഗിക്കുന്നത്. ഓട്ടോമേഷൻ മൂലമുണ്ടാകുന്ന വിമർശനങ്ങളെയും തിരിച്ചടികളേയും നേരിടാനുള്ള മുൻകൂർ പദ്ധതികൾ ആമസോണിനുണ്ടെന്നും കമ്പനിയുടെ ആന്തരിക രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ന്യൂയോർക്ക് ടൈംസ് കണ്ടെത്തിയതായി അവകാശപ്പെടുന്ന രേഖകൾ അപൂർണമാണ് എന്നാണ് ആമസോൺ വൃത്തങ്ങളുടെ പ്രതികരണം. റോബോട്ടിക്‌സിനെ വിശേഷിപ്പിക്കുന്നതിനായി കമ്പനി ഉപയോഗിക്കുന്നതായി പറയപ്പെടുന്ന പദങ്ങൾ ശരിവെക്കുകയും ആമസോൺ വക്താവ് ചെയ്തിട്ടില്ല.

Previous Post Next Post