കല്ല്യാശ്ശേരി മണ്ഡലത്തില്‍ ആരംഭിക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയും കര്‍ഷകര്‍ക്കുള്ള പരിശീലനവും എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല അധ്യക്ഷയായി.
കൃഷി വകുപ്പ് സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിക്ക് 30.25 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. കല്ല്യാശ്ശേരി മണ്ഡലത്തിലെ കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, ഏഴോം, പട്ടുവം, കല്ല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, മാട്ടൂല്‍, മാടായി ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉണ്ടാക്കാന്‍ സാധിക്കും.
കൂണിന്റെ ഉല്‍പാദന വര്‍ധനവും മൂല്യവര്‍ധനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയില്‍ 100 ചെറുകിട കൂൺ ഉല്‍പാദന യൂണിറ്റുകള്‍ (യൂണിറ്റ് ഒന്നിന് 11,250 രൂപ സബ്‌സിഡി), രണ്ട് വന്‍കിട ഉല്‍പാദന യൂണിറ്റുകള്‍ (യൂണിറ്റ് ഒന്നിന് 2,00,000 രൂപ സബ്‌സിഡി ), ഒരു വിത്തുല്‍പാദന യൂണിറ്റ് (യൂണിറ്റ് ഒന്നിന് 2,00,000 രൂപ സബ്‌സിഡി), പത്ത് കമ്പോസ്റ്റ് യൂണിറ്റുകള്‍ (യൂണിറ്റ് ഒന്നിന് 50,000 രൂപ സബ്‌സിഡി), രണ്ട് പാക്ക് ഹൗസുകള്‍ (യൂണിറ്റ് ഒന്നിന് 2,00,000 രൂപ സബ്‌സിഡി), മൂന്ന് സംസ്‌കരണ യൂണിറ്റുകള്‍ (യൂണിറ്റ് ഒന്നിന് 1,00,000 രൂപ സബ്‌സിഡി), 100 കര്‍ഷകര്‍ക്കുള്ള പരിശീലനം എന്നിവയുള്‍പ്പെടെ വിഭാവനം ചെയ്തിട്ടുണ്ട്. പരിശീലന പരിപാടികള്‍ക്കായി കൂണ്‍ ഗ്രാമം ഒന്നിന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. കൂണ്‍ ഉല്‍പാദന യൂണിറ്റുകള്‍ക്കൊപ്പം സംസ്‌കരണം, മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയും ഉണ്ടാവും.
150 കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ എന്നിവര്‍ പരീശീലനത്തില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായവര്‍ക്ക് കൂണ്‍ പലഹാരങ്ങളും കൂണ്‍ ബിരിയാണിയും വിതരണം ചെയ്തു.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ആന്‍ഡ് ഹോര്‍ട്ടികോര്‍പ് റീജിയണല്‍ മാനേജര്‍ സി.വി ജിതേഷ് പദ്ധതി വിശദീകരിച്ചു. കൂണ്‍കൃഷി, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്ന വിഷയത്തില്‍ മികച്ച കൂണ്‍ കര്‍ഷകനുള്ള അവാര്‍ഡ് നേടിയ രാഹുല്‍ ഗോവിന്ദന്‍ ക്ലാസെടുത്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗോവിന്ദന്‍, ടി നിഷ, പി ശ്രീമതി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ.വി രവീന്ദ്രന്‍, പ്രേമ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പത്മിനി, രേഷ്മ പരാഗന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി വിനോദ്, ബാബു രാജേന്ദ്രന്‍, കല്ല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ സതീഷ് കുമാര്‍, കണ്ണപുരം കൃഷി ഓഫീസര്‍ യു പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു