മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു.
ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് ടി.നാസർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ, അഷ്റഫ് കൊവ്വൽ, കെ.നാരായണൻ, കെ.താജുദ്ദീൻ, കെ.പി മുഹസിൻ, കെ.ശ്രീജിത്ത് പി.പി മൂസാൻ, വി.ഷിജി എന്നിവർ സംസാരിച്ചു.
