പഴശ്ശി വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു



കുറ്റ്യാട്ടൂർ :- പഴശ്ശി വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. ചരമവാർഷികവും അനുസ്മരവും പുഷ്പ്പാർച്ചനയും നടത്തി. സർദ്ദാർ വല്ലഭായ് പട്ടേൽ ജന്മദിനാഘോഷവും നടത്തി.

പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ, ടി.ഒ നാരായണൻ കുട്ടി, പി.വി കരുണാകരൻ, മൂസാൻ.വി, ആനന്ദൻ വി.പി, ഇബ്രാഹിം കെ.കെ, വാസുദേവൻ ഇ.കെ, അശോകൻ സി.സി,ഫൈസൽ സി.പി, മാധവി കെ.പി എന്നിവർ പങ്കെടുത്തു.




Previous Post Next Post