കൂടാളി :- കൂടാളിയിൽ പഴശ്ശിരാജ ലേബർ വെൽഫെയർ സഹകരണ സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളായ ബാൽകോ പൈപ്പ്സ് ജില്ലാ വിതരണ കേന്ദ്രം ഓഫീസ് ബി.സുധീർ കുമാറും സഹകാർ ഷോറൂം മുണ്ടേരി ഗംഗാധരനും ഉദ്ഘാടനം ചെയ്‌തു. പഴശ്ശി രാജഫോട്ടോ അനാച്ഛാദനം സംസ്കൃത ഭാരതി ഓർഗനൈസിങ് സെക്രട്ടറി
മോഹന കണ്ണൻ നിർവഹിച്ചു.
ലോഗോ പ്രകാശനം കരുണാകരൻ നമ്പ്യാരും
നിക്ഷേപം സ്വീകരിക്കൽ വത്സൻ തില്ലങ്കേരിയും വായ്‌പാ വിതരണം കെ.രാജശേഖരനും നിർവഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് പി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.പി ജലജ, സെക്രട്ടറി കെ.രഞ്ജുള, ബിജു ഏളക്കുഴി, സി.കെ രാഘവൻ, പി.പി നൗഫൽ, ടി.പി അബ്ദുള്ള, വി.എ ജോയ്, പി.കരുണാകരൻ, പങ്കൻ രവീന്ദ്രൻ, പി.എ പ്രകാശ്, പി.അശോകൻ, കെ.കെ രാഘവൻ, പി.വി ദേവദാസ് എന്നിവർ സംസാരിച്ചു.
