കണ്ടക്കൈ ചാലവയലിലെ കെ വി ഭാസ്ക്കരൻ നിര്യാതനായി

 


മയ്യിൽ:- കണ്ടക്കൈ ചാലവയലിൽ കെ വി ഭാസ്ക്കരൻ (58) നിര്യാതനായി. 

കണ്ണൂർ താണയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ജീവനക്കാരനാണ്.

സിപിഐഎം കണ്ടക്കൈ ബ്രാഞ്ച് മുൻ സെക്രട്ടറിയും കാർപന്ററി വർക്കേർസ് യൂണിയൻ മയ്യിൽ ഏരിയ കമ്മിറ്റി അംഗവുമാണ്.

പരേതനായ കെ വി മാധവൻ ആശാരി- കെ വി രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ഇ ഉഷ (എളമ്പാറ). മക്കൾ: കെ വി അക്ഷര, കെ വി ആദിത്ത്.

സഹോദരങ്ങൾ: കെ വി ലളിത (അങ്കണവാടി വർക്കർ), കെ വി സുനില, കെ വി ശൈലജ, കെ വി സുജാത, കെ വി സുജിത, കെ വി സുനിത. 

സംസ്കാരം നാളെ ശനി പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post