കുറ്റ്യാട്ടൂർ :- നവംബർ 21 ,22 തീയ്യതികളിൽ കുറ്റ്യാട്ടൂർ ശ്രീ ശങ്കരവിദ്യാനികേതനിൽ വെച്ച് നടക്കുന്ന ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ കലോത്സവത്തിൻ്റെ ലോഗോ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പ്രകാശനം ചെയ്തു.
സാഹാ ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് നൂക്ലിയർ ഫിസിക്സ് സീനിയർ സൈൻ്റിസ്റ്റ് പ്രൊഫസർ (Dr.) PMG നമ്പീശൻ (റിട്ട), മേനേജ്മെൻ്റ് പ്രതിനിധി രാധാകൃഷ്ണൻ ടി. വി, രാജീവൻ.കെ, പ്രിൻസിപ്പാൾ സ്നേഹജ.കെ, BVN ജില്ലാ സെക്രട്ടറി സുരേഷ്കുമാർ, പ്രീതി രാമപുരം, PTA പ്രസിഡൻ്റ് നാരായണൻ കൊടോളിപ്രം തുടങ്ങിയവർ പങ്കെടുത്തു.

