നാറാത്ത് പഞ്ചായത്ത് ഗ്രാമോത്സവം ; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു
കണ്ണാടിപ്പറമ്പ് :- അഞ്ച് മാസത്തിലേറെയായി തൊഴിലുറപ്പു തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചും ജനങ്ങൾക്കു അടിസ്ഥാന സൗകര്യവും നൽകാത്ത നാറാത്ത് പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങൾ ധൂർത്തടിച്ചു കൊണ്ട് പിണറായിക്ക് സ്തുതിപാടാൻ നടത്തുന്ന 'ഗ്രാമോത്സവം' എന്ന മാമാങ്കത്തിന്റെ വിളംബര ഘോഷയാത്രയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നിൽപ്പ് സമരം നടത്തി. നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കാൻ വേണ്ടിയാണെന്ന സത്യം പഞ്ചായത്ത് പ്രസിഡന്റ് മറക്കരുതെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.