കൊളച്ചേരി :- വീണ്ടുമൊരു തെയ്യക്കാലത്തിന് കൊളച്ചേരിയിൽ ചിലമ്പൊലി മുഴങ്ങുന്നു. കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം ഒക്ടോബർ 26, 27 തീയ്യതികളിൽ നടക്കും.
നാളെ ഒക്ടോബർ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ശുദ്ധി പുണ്യാഹം, ഗണപതി ഹോമം, 10 30 ന് പാലും അരിയും നിവേദ്യം വയ്ക്കൽ, വൈകുന്നേരം 5 മണിക്ക് ഇളംകോലം, രാത്രി 7.30 ന് വിഷകണ്ഠന്റെ വെള്ളാട്ടവും തോറ്റവും, 9 മണിക്ക് ഗുളികന്റെ വെള്ളാട്ടം, 10 മണിക്ക് എള്ളെടുത്ത് ഭഗവതി കലശം എന്നിവ നടക്കും.
ഒക്ടോബർ 27 തിങ്കളാഴ്ച പുലർച്ചെ നാലുമണിക്ക് ഗുളികൻ തിറ, 5 മണിക്ക് വിഷകണ്ഠൻ ദൈവം പുറപ്പാട്, തുടർന്ന് ദൈവത്തെ എതിരേൽക്കലും ചൊല്ലും വിളിയും, രാവിലെ 10 മണിക്ക് കരുമാരതില്ലത്ത് എഴുന്നള്ളിച്ചു പോക്ക്, രാവിലെ 11 മണിക്ക് തിരിച്ചുവരവ്, തുടർന്ന് എള്ളെടുത്ത് ഭഗവതി, 11.30 ന് പാത്രാട്ടിയിൽ അരിയിടൽ, ഉച്ചയ്ക്ക് 1 മണിക്ക് വലിയ തമ്പുരാട്ടിയും വഴിപാട് നിവേദ്യവും, 2 മണിക്ക് ആറാടിക്കൽ, വൈകുന്നേരം 6 മണിക്ക് ഹോമം, 6.30 ന് വിഷകണ്ഠൻ ദൈവം മുടിയിറക്കൽ, 7 മണിക്ക് ബലികർമ്മം, 8 മണിക്ക് കഴകപ്പുരയിൽ നിവേദ്യം സമർപ്പണവും സമാപനവും നടക്കും. രണ്ടു ദിവസങ്ങളിലും പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.
