അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :- അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ ആർടിഒ കർശന നിയമനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കാൽനടയാത്രക്കാർക്ക് റോഡ് കുറകെ കടക്കാനുള്ള സീബ്രാലൈൻ വ്യക്‌തമായ രീതിയിൽ നിർബന്ധമായി വരയ്ക്കണമെന്നും കമ്മിഷൻ മരാമത്ത് വകുപ്പിന് നിർദേശം നൽകി.

ജൂലൈ 25ന് സ്വകാര്യ ബസിടിച്ച് സ്കൂ‌ട്ടർ യാത്രക്കാരനായ വിദ്യാർഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കണ്ണൂർ ആർടിഒ റിപ്പോർട്ട് സമർപ്പിച്ചു. കുറ്റാരോപിതനായ ബസ് ഡ്രൈവറോട് 5 ദിവസത്തെ പരിശീലനത്തിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിൻ്റെ സർട്ടിഫിക്കറ്റ് കൊണ്ടുവരുന്നതുവരെ ലൈസൻസ് സസ്പെൻഷനിലായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കമ്മിഷന്റെ ഇടപെടൽ ആവശ്യമില്ലെന്ന് ഉത്തരവിൽ പറഞ്ഞു. പൊതുപ്രവർത്തകനായ വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Previous Post Next Post