റെയിൽവേ സ്റ്റേഷനിൽ മറന്നുവെച്ച മൊബൈൽ ഫോൺ എടുക്കാൻ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നു ചാടിയിറങ്ങിയ യാത്രക്കാരിക്ക് പരിക്കേറ്റു


തലശ്ശേരി :- റെയിൽവേ സ്റ്റേഷനിൽ വച്ചുമറന്ന മൊബൈൽ ഫോൺ എടുക്കുന്നതിനു വേണ്ടി നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നു ചാടിയിറങ്ങിയ യാത്രക്കാരിക്ക് പരിക്ക്.

പയ്യോളി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെ 9.15ന് ആണു സംഭവം. കണ്ണൂർ-കോഴിക്കോട് എക്സ്പ്ര സിൽ യാത്രക്കാരിയായ പയ്യോളിയിലെ അശ്വതിക്കാണു (26) കാലിൽ പരുക്കേറ്റത്. ഉടൻ വടകരയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

Previous Post Next Post