കണ്ണൂർ :- അമീബിക് മസ്തിഷ്ക ജ്വരം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സംസ്ഥാന സർക്കാരുമായി ചേർന്ന് പഠനം നടത്തും. ഐസിഎം ആറിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിലെ വിദഗ്ധരാണ് പഠനം നടത്തുക. രോഗവ്യാപനം, പകരുന്ന വഴികൾ, അപകട ഘടകങ്ങൾ, നിയന്ത്രണമാർഗങ്ങൾ തുടങ്ങിയവ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 136 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 28 പേർ മരിച്ചു.
രോഗം ബാധിച്ചവരെയും അതേ ഉറവിടത്തിലെ വെള്ള വുമായി സമ്പർക്കമുണ്ടായിട്ടും രോഗം വരാത്തവരെയും രണ്ട് സംഘങ്ങളാക്കി പഠനം നടത്തും. കുളത്തിൽ കുളിക്കുമ്പോൾ ചിലരിൽ മാത്രം മൂക്കിലൂടെ അമീബ എങ്ങനെ തലച്ചോറിലെത്തുന്നു, ഒരേ കിണർവെള്ളം ഉപയോഗി ച്ചിട്ടും ചിലർക്കുമാത്രം അസുഖം വരുന്നു തുടങ്ങിയവയൊക്കെ പഠിക്കും. നേഴ്സെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്.
.jpg)