പവർ ക്രിക്കറ്റ് മയ്യിലിന്റെ നേതൃത്വത്തിൽ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് 30 ഓവർ ഏകദിന ടൂർണ്ണമെന്റിൽ ഏയ്സ് ബിൽഡേഴ്സ് മയ്യിൽ 5 വിക്കറ്റിന് ഫാത്തിമ ക്ലിനിക്കിനെ പരാജയപ്പെടുത്തിക്കൊണ്ട് വിജയികളായി. ഏയ്സ് ബിൽഡേഴ്സിന്റെ വൈഷ്ണവ് സുരേഷ് മാൻ ഓഫ് ദി മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു. മറ്റൊരു മത്സരത്തിൽ ടാബ് കോ ലിമിറ്റഡ് പാവന്നൂർമൊട്ട 65 റൺസിന് നാച്വറൽ സ്റ്റോൺ പാടിക്കുന്നിനെ തോൽപ്പിച്ചു. 

ടാബ്കോയുടെ ബദറുദ്ദീൻ മാൻ ഓഫ് ദി മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ വെറ്ററൻസ് ഫോറം ജോ. സിക്രട്ടറി ചന്ദ്രൻ കൈപ്രത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡണ്ട് കെ.പി അബ്ദുൾ അസീസ് വിശിഷ്ടാതിഥിയായി. സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, ഒ.എം അജിത്ത്, ആർ.അജയകുമാർ, ഒ.വി സുരേഷ്, എ.കെ രാധാകൃഷ്ണൻ, രാഹുൽ മാണിക്കോത്ത്, ഹാഷിം വി.പി എന്നിവർ സംസാരിച്ചു.



Previous Post Next Post