കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദി ചിത്രകലാ ശില്പശാല സംഘടിപ്പിച്ചു


കട്ടോളി :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഭഗവതി വിലാസം എ.എൽ.പി സ്കൂളിൽ ചിത്രകലാ ശില്പശാല സംഘടിപ്പിച്ചു. വാട്ടർ കളറിംഗ്, പെൻസിൽ കാർട്ടൂൺ എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനും ഉദ്ഘാടകനുമായ ഷാബു മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി.

വായനശാല ബാലവേദി പ്രസിഡണ്ട് സാൻവിയ.കെ അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പർ കെ.പി ചന്ദ്രൻ ആശംസയർപ്പിച്ചു. ബാലവേദി സെക്രട്ടറി എലെന എസ്.എം സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ മന്യ നന്ദിയും അറിയിച്ചു.

Previous Post Next Post