പൊട്ടിവീണ വൈദ്യുതി കമ്പിയിൽ കുരുങ്ങി പരിക്ക്

 


കാട്ടാമ്പള്ളി:- കാട്ടാമ്പള്ളിയിൽ  പൊട്ടിവീണ വൈദ്യുതി ലൈൻ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. കാട്ടാമ്പള്ളി ബാലൻ കിണർ സ്വദേശി സജിത്ത് (54) സനൂപ് (40) എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരുടെ കഴുത്തിനും കണ്ണിനും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈൻ പൊട്ടിവീണ ഉടൻ വൈദ്യുതി വിച്ചേധിച്ചതിനാൽ വലിയ അപകടം ഒഴിവായി. കാട്ടാമ്പള്ളി ഭാഗത്ത് നിന്നും പുതിയതെരു ഭാഗത്ത്  വരികയായിരുന്നു ഇരുവരും .

Previous Post Next Post