ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി കൊയിലേരിയൻ മാധവിയുടെ സ്മരണയ്ക്ക് നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു. കെ.പി സി.സി മെമ്പർ അഡ്വ: വി.പി അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ടി നാസർ അദ്ധ്യക്ഷത വഹിച്ചു. 

ഡി.സി.സി സെക്രട്ടറി കെ.സി ഗണേശൻ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി ശശിധരൻ, മണ്ഡലം പ്രസിഡണ്ട് സി.എച്ച് മൊയ്തീൻക്കുട്ടി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റിയാട്ടൂർ, ടി.വി അസൈനാർ, കെ.നസീർ, കെ.പി മുഹമ്മദ്കുഞ്ഞി, അഡ്വ: കെ.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു. ശ്രീജേഷ് കൊയിലേരിയൻ സ്വാഗതവും അഡ്വ: കെ.കലേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post