കൊളച്ചേരി :- കൊളച്ചേരിയിലെ ഏറ്റവും മുതിർന്ന പാർട്ടി മെമ്പറും മുൻ മയ്യിൽ പഞ്ചായത്ത് മെമ്പറുമായ പെരുമാച്ചേരിയിലെ കെ.പി മാലതിയുടെ നവതിയുടെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് വാങ്ങുന്ന വാഹന ഫണ്ടിലേക്ക് സംഭാവന നൽകി.
ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ, കെ.രാമകൃഷ്ണൻ, സി.പത്മനാഭൻ, സി.സഗുണൻ, വി.കെ ഉജിനേഷ്, പി.പി നാരായണൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.