കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയുടെ കാൽപാടുകളല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കൊളച്ചേരിപ്പറമ്പിലെ ചാലിൽ ഗോപാലകൃഷ്ണൻ്റെ വീടിന് സമീപമാണ് കാൽപാടുകൾ കണ്ടെത്തിയത്.
വാർഡ് മെമ്പർ സീമ കെ.സി, CPM പ്രവർത്തകരായ വി.കെ അഭിലാഷ്, എൻ.പ്രമോദ് എന്നിവർ സ്ഥലത്തെത്തുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരായ സനൂപ് കൃഷ്ണൻ പി.വി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, മുഹമ്മദ് ഷാഫി ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഷാജി ബക്കളം എന്നിവരാണ് പരിശോധനയ്ക്കെത്തിയത്.