ചട്ടുകപ്പാറ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ 'രചനാ ശില്പശാല' സംഘടിപ്പിച്ചു.
ഉപന്യാസരചന, കവിതാരചന, കഥാരചന, ആസ്വാദനക്കുറിപ്പ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി എഴുത്തുകാരിയും അധ്യാപികയുമായ ദിവ്യ റീനേഷ് നേതൃത്വം നൽകി. വായനശാല പ്രസിഡന്റ് എം.സി വിനത, വൈസ് പ്രസിഡണ്ട് കെ.സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.