കണ്ണൂർ :- സ്പോർട്‌സ് സ്കൂളിലെ പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി 10 മണിയോടെ കണ്ണൂർ താവക്കരയിലുള്ള ഹോസ്റ്റലിലാണ് യുവാവ് അതിക്രമിച്ച് കടന്നത്. കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ എത്തിതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിലെടുത്തു.
ഹോസ്റ്റലിന്റെ പരിസരത്ത് ജീപ്പിലായിരുന്നു എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ജീപ്പിൽ നിന്നും ഇറങ്ങി മതിലിന് സമീപത്തുകൂടി അകത്ത് കടന്നതോടെ ഹോസ്റ്റലിലെ പെൺകുട്ടികൾ കണ്ടു. ഇതോടെ മതിലിന് പുറത്തിയറങ്ങിയ യുവാവ് വീണ്ടും ഗേറ്റിന് സമീപത്ത് എത്തുകയായിരുന്നു. കണ്ണൂർ നഗരത്തിലുള്ളയാളാണെന്നും ഇയാൾ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കൂടുതൽ പേർ ഉണ്ടായിരുന്നോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.