ചേലേരി :- കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ഫാർമസി ആവശ്യത്തിന് കൊളച്ചേരി സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ റഫ്രിജറേറ്റർ സംഭാവന നൽകി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.കെ രഘുനാഥനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മെഡിക്കൽ ഓഫീസറും ചേർന്ന് റഫ്രിജറേറ്റർ ഏറ്റുവാങ്ങി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജ്മ, കൊളച്ചേരി ബേങ്ക് ഡയരക്ടർ എ.പി രാജീവൻ, ബേങ്ക് സെക്രട്ടറി കെ.പി അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ഹേമ ടി.പി എന്നിവർ സംസാരിച്ചു.
