കണ്ണൂർ:-കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ (എസ്‌ഐആർ)-തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം കേരളത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥർക്ക് കലക്ടറേറ്റിൽ പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനതല മാസ്റ്റർ ട്രെയിനർ ടി.വി നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഒക്ടോബർ 30, 31 തിയതികളിൽ ജില്ലയിലെ മുഴുവൻ ബൂത്ത് ലെവൽ ഓഫീസർമാർക്കും പരിശീലനം നൽകും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ 1870 പേർ പരിശീലന പരിപാടിയിൽ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ.കെ. ബിനി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
