എൽഡിഎഫ് കൊളച്ചേരി പഞ്ചായത്ത് ജാഥ സമാപിച്ചു

 


കമ്പിൽ:- കൊളച്ചേരി പഞ്ചായത്ത് വികസന മുരടിപ്പ് തുറന്നുകാട്ടാൻ നടത്തുന്ന കുറ്റവിചാരണ സദസിന്റെ പ്രചരണാർത്ഥം കെ അനിൽകുമാർ ലീഡറും പി രവീന്ദ്രൻ മാനേജരുമായ എൽഡിഎഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന കാൽനട പ്രചരണ ജാഥ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്‌ഘാടനം ചെയ്തു. എം ശ്രീധരൻ അധ്യക്ഷനായി. കെ അനിൽകുമാർ, അബ്ദുൾ റഹ്മാൻ പാവന്നൂർ എന്നിവർ സംസാരിച്ചു. പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. 

Previous Post Next Post