ചേലേരി :- വളവിൽ ചേലേരി എടക്കൈത്തോടിലെ കെ.സി രവീന്ദ്രൻ്റെ 13-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് മക്കൾ ധനസഹായം നൽകി.
രവീന്ദ്രൻ്റെ മകൻ എം.രജീഷിൽ നിന്നും സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ കുടുംബാംഗങ്ങൾ, സ്പർശനം പ്രവർത്തകരായ പി.വി പവിത്രൻ, പി.വിനോദ് എന്നിവർ പങ്കെടുത്തു.